KOYILANDY DIARY.COM

The Perfect News Portal

മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജൻഡയുണ്ടെന്ന് എ കെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിന് പിന്നിൽ പ്രത്യേക അജൻഡയുണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിടണമായിരുന്നുവെങ്കിൽ പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം കൊണ്ടുവരാമായിരുന്നു. മുഖ്യമന്ത്രിയുടെ മറുപടി ഓർത്ത് ഭയന്നാണ് അടിയന്തര പ്രമേയം കൊണ്ടുവരാത്തതെന്നും എ കെ ബാലൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്കും വീണയ്ക്കുമെതിരായ ആരോപണങ്ങളെ കേരളീയ സമൂഹം പുച്ഛത്തോടെ എഴുതിത്തള്ളും. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. പ്രതിപക്ഷം ദിവസവും ഓരോ വിവാദം ഉണ്ടാക്കുകയാണ്. നേതാക്കന്മാരുടെ മക്കളായാൽ റാങ്ക് കിട്ടിയാൽ പോലും സർക്കാർ ജോലി പാടില്ല എന്നാണ്. സ്വന്തം സംരംഭം തുടങ്ങാൻ പോലും സമ്മതിക്കുന്നില്ല.

വസ്തുതയുമായി ബന്ധപ്പെട്ട കാര്യമല്ല പുറത്തുവന്നത്. കോൺഗ്രസിൽ ഇക്കാര്യത്തിൽ വൈരുധ്യം മൂർച്ഛിക്കും. ഇപ്പോൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ടോയെന്നും എ കെ ബാലൻ ചോദിച്ചു.

Advertisements
Share news