KOYILANDY DIARY

The Perfect News Portal

മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്

കൊയിലാണ്ടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തിലെ ആറാട്ട് ഇന്ന്. പള്ളിവേട്ടയോടനുബന്ധിച്ച് തിങ്കളാഴ്ച ക്ഷേത്രത്തിൽ തണ്ടാൻ്റെ വരവ്, ഇളനീർക്കാവ് വരവുകൾ, ഇളനീർവെപ്പ്, കോവിലകം ക്ഷേത്രത്തിലേക്കുള്ള പള്ളിവേട്ടയെഴുന്നള്ളത്ത്, കാഞ്ഞിലശ്ശേരി പത്മനാഭൻ്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, മട്ടന്നൂർ ശ്രീരാജിൻ്റെ നേതൃത്വത്തിൽ പാണ്ടിമേളം എന്നിവ നടന്നു.

ആറാട്ട് ദിവസമായ ഇന്ന് കോട്ടയിൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, നെരവത്ത് കുന്നിൽ വാഴയിൽ ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള എഴുന്നള്ളത്തുമായി കൂടിക്കാഴ്ച, ഇളനീരാട്ടം, കോവിലകം ക്ഷേത്രത്തിലേക്ക് വാഴയിൽ ക്ഷേത്രത്തിൽ നിന്ന് വാളെഴുന്നള്ളത്ത്, ഓട്ടൻതുള്ളൽ, കോട്ടയിൽ ക്ഷേത്രത്തിൽ നിന്നുള്ള ആറാട്ടെഴുന്നള്ളത്ത് എന്നിവ നടക്കും.
എഴുന്നള്ളിപ്പിന് കിഴക്കൂട്ട് അനിയൻ മാരാർ, മുചുകുന്ന് ശശിമാരാർ, കലാമണ്ഡലം ശിവദാസൻ, കാഞ്ഞിലശേരി വിനോദ് മാരാർ എന്നിവരുടെ നേതൃത്വത്തിൽ പാണ്ടിമേളമുണ്ടാവും. ഒപ്പം കുളിച്ചാറാട്ട്, മാണിക്യംവിളി എന്നിവയും നടക്കും. ബുധനാഴ്ച വൈകുന്നേരം കോട്ടയിൽ ക്ഷേത്രത്തിൽ നിന്ന് മടക്കെഴുന്നള്ളത്ത് കോവിലകം ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവം സമാപിക്കും.
Advertisements