KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ നിന്ന് പുറത്തേക്കു വീണ് യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്ന് പുറത്തേക്കു വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം നെടുമങ്ങാട് പനവൂർ സ്വദേശി ആനന്ദ് കൃഷ്ണൻ (36) ആണ് മരിച്ചത്. രാവിലെ പടിഞ്ഞാറെ കല്ലട തലയിണക്കാവ് റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. പല്ല് തേക്കുന്നതിനിടെ കാറ്റിൽ അടഞ്ഞ വാതിൽ തട്ടി പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു.

കണ്ണൂരിൽ മരപ്പണിക്കാരാനാണ് ആനന്ദ് കൃഷ്ണൻ. ഭാര്യ അഞ്ജനയ്‌ക്കും മകൻ ആത്മദേവിനുമൊപ്പം മലബാർ എക്‌സ്പ്രസിൽ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഭാര്യയെ മറ്റ് യാത്രക്കാർ വൈകിയാണ് വിവരം അറിയിച്ചത്. ശാസ്താംകോട്ട പോലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Share news