അമ്മയുടെ അടുത്ത് കിടന്നുറങ്ങിയ കുഞ്ഞിനെ കാട്ടുപൂച്ച കാട്ടുപൂച്ച് കടിച്ചുകൊന്നു

ഉത്തര്‍ പ്രദേശ്: അമ്മയുടെ അടുത്ത് നിന്നും കാട്ടുപൂച്ച കടിച്ചെടുത്ത പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കുഞ്ഞിനെ കടിച്ചെടുത്ത കാട്ടുപൂച്ച മേല്‍ക്കൂരയില്ലൂടെ പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ താഴെ വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉത്തര്‍ പ്രദേശിലെ ഉസവാന്‍ മേഖലയിലെ ഗ്രാമത്തിലാണ് സംഭവം. തിങ്കളാഴ്ച രാത്രിയാണ് പിഞ്ചുകുഞ്ഞിനെ കാട്ടുപൂച്ച കടിച്ചുകൊണ്ട് ഓടിയത്.
കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ പൂച്ചയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ മേല്‍ക്കൂരയില്‍ നിന്ന പൂച്ചയുടെ വായില്‍ നിന്ന് കുഞ്ഞ് താഴേയ്ക്ക് വീഴുകയായിരുന്നു. ഹസന്‍ – അസ്മ ദമ്പതികളുടെ പതിനഞ്ച് ദിവസം പ്രായമായ ആണ്‍കുഞ്ഞാണ് മരിച്ചത്. പതിനഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് അസ്മ അല്‍ഷിഫ, റിഹാന്‍ എന്നീ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

