KOYILANDY DIARY.COM

The Perfect News Portal

ജില്ലയിൽ 69 സ്‌കൂളുകൾക്ക്‌ ചുറ്റുമതിലും ഗേറ്റും നിർമ്മിക്കും

കോഴിക്കോട്‌: ജില്ലയിൽ 69 സ്‌കൂളുകൾക്ക്‌ ചുറ്റുമതിലും ഗേറ്റും. പ്രൈമറി സ്‌കൂളുകൾക്കാണ് കൂടുതൽ പരിഗണന. ഇതിനായി സമഗ്രശിക്ഷ കേരളം 5.5 കോടി രൂപ അനുവദിച്ചു. സ്‌കൂളുകൾക്ക്‌ ചുറ്റുമതിൽ ഇല്ലാത്തതിനാൽ കുട്ടികൾ അശ്രദ്ധമായി റോഡ്‌ കടക്കുന്നതടക്കമുള്ള പ്രശ്‌നങ്ങൾ പരിഗണിച്ചാണ് തീരുമാനം.
ചേളന്നൂർ ബി.ആർ.സി പരിധിയിൽ 7, ബാലുശേരി, കുന്നുമ്മൽ 4, കൊടുവള്ളി, കുന്നമംഗലം, തൂണേരി 5, തോടന്നൂർ, പേരാമ്പ്ര, മേലടി 3, വടകര, പന്തലായനി 1, കോഴിക്കോട്‌ 2, മാവൂർ 13 വീതം വിദ്യാലയങ്ങളിൽ ചുറ്റുമതിൽ നിർമ്മിക്കും. നടക്കാവ്‌ യു.ആർ.സി പരിധിയിലെ അഞ്ചും സൗത്ത്‌ യു.ആർ.സി യിലെ എട്ടും സ്‌കൂളുകളിലാണ്‌ മതിൽ നിർമിക്കുകയെന്ന്‌ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ ഡോ. എ. കെ അബ്ദുൾ ഹക്കീം പറഞ്ഞു.
ശുചിമുറി നിർമാണം, സ്‌കൂൾ കെട്ടിടനവീകരണം, കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കൽ എന്നിവയ്‌ക്കും ഫണ്ട് അനുവദിക്കും. മുഴുവൻ അംഗീകൃത പ്രീ -പ്രൈമറികളിലും ശിശുസൗഹൃദ ക്ലാസ്‌ മുറി ഒരുക്കാൻ ‘ബിൽഡിങ്ങ് ആസ്‌ എ ലേണിങ്ങ് എയ്‌ഡ്‌’ പദ്ധതിയിൽ 2.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 28 പ്രീ- പ്രൈമറി സ്കൂളുകൾക്ക്‌ 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഇതോടെ 45 പ്രീ – പ്രൈമറി സ്ക്കൂളുകൾ ഹൈടെക്കാകും.
Share news