KOYILANDY DIARY.COM

The Perfect News Portal

കർഷകരക്ഷാ യാത്രക്ക് കൊയിലാണ്ടിയിൽ സ്വീകരണം ഒരുക്കി

കർഷകരക്ഷാ യാത്രക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം.. ആഗോള മൂലധന ധനശക്തികൾക്ക് വേണ്ടിയുള്ള കാർഷിക നയമാണ് കേന്ദ്ര സർക്കാർ അനുവർ
ത്തിക്കുന്നതെന്ന് അഖിലേന്ത്യ കിസാൻ സഭ സെക്രട്ടറി സത്യൻ മൊകേരി. ഭക്ഷ്യ എണ്ണയുടെ മാർക്കറ്റിലേക്ക് കടന്നു കയറിയ മൂലധന ശക്തികൾ ശാസത്ര രംഗത്തെ ലോബിയിങ്ങിലൂടെ പ്രാദേശികമായി ഉല്പാദിക്ക പ്പെടുന്ന ഭക്ഷ്യ എണ്ണയുടെ ഉല്പാദനവും ഉപയോഗവും ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കയാണ്.
കിസാൻ സഭാ സംസ്ഥാന പ്രസിഡണ്ട് അഡ്വ. ജെ. വേണുഗോപാലൻ നായർ നയിക്കുന്ന കർഷക രക്ഷായാത്രക്ക് കൊയിലാണ്ടിയിൽ നടന്ന സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയർമാൻ അഡ്വ. എസ്. സുനിൽ മോഹൻ അധ്യക്ഷനായിരുന്നു. ജാഥാ ഡയരക്ടർ എ.പ്രദീപൻ സംസാരിച്ചു. ജാഥാ ലീഡർ  ജെ. വേണുഗോപാലൻ നായർ ,കെ.വി.വസന്തകുമാർ, ബഗളംകുഞ്ഞികൃഷ്ണൻ, ടി.കെ. രാജൻ മാസ്റ്റർ പി. ബാലഗോപാലൻ മാസ്റ്റർ, എം.നാരായണൻ മാസ്റ്റർ,  കെ. ശശിധരൻ എന്നവർ സംസാരിച്ചു. പി.കെ.വിശ്വനാഥൻ സ്വാഗതം പറഞ്ഞു.
Share news