പ്രതിഷേധ യോഗം സംഘടിപ്പിച്ചു
പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കൊയിലാണ്ടി: എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ബസ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിനെതിരെയുമാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ഏരിയാ സെക്രട്ടറി കെ. രവീന്ദ്രൻ മാസ്റ്റർ സമരം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. എം. രൂപ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ബിന്ദു സി. ടി, എം. പത്മനാഭൻ, ടി. കെ. ഷീന എന്നിവർ സംസാരിച്ചു. സമരത്തിന് സിജേഷ്, രേഖ എന്നിവർ നേതൃത്വം നൽകി. മുനിസിപ്പൽ സെക്രട്ടറി വി. സുന്ദരൻ സ്വാഗതം പറഞ്ഞു.
