KOYILANDY DIARY.COM

The Perfect News Portal

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തിക്കോടി സ്വദേശി പിടിയിൽ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച തിക്കോടി സ്വദേശി പിടിയിൽ. സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്ചെയ്ത് അശ്ലീല ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും പണസമ്പാദനം നടത്തുകയുമായിരുന്നു ഇയാൾ ചെയ്തത്. പ്രദേശവാസികളിലൊരാളായ സ്ത്രീയാണ് യുവാവിനെതിരെ പരാതി നൽകിയത്. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
മുംബൈയിൽ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് വിഷ്ണു പോലീസിൻ്റെ പിടിയിലായത്. വിഷ്ണുവിൻ്റെ വീട്ടിൽ നിന്നും കമ്പ്യൂട്ടറും, മൊബൈൽ ഫോണും മറ്റ് അനുബന്ധ സാമഗ്രികളും പോലീസ് നേരത്തെ കണ്ടെടുത്തിരുന്നു. പ്രദേശവാസികൾ ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. പ്രതിയെ ചോദ്യം ചെയ്താലാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയെന്നും യുവാവിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പയ്യോളി സി.ഐ കെ. സി. സുഭാഷ് ബാബു പറഞ്ഞു.
Share news