KOYILANDY DIARY.COM

The Perfect News Portal

ഉംറ നിർവഹിക്കാനെത്തിയ കാപ്പാട് സ്വദേശിനി മക്കയിൽ വെച്ച് നിര്യാതയായി

ഉംറ നിർവഹിക്കാനെത്തിയ കാപ്പാട് സ്വദേശിനി മക്കയിൽ വെച്ച് നിര്യാതയായി. കൊയിലാണ്ടി: കാപ്പാട് അറക്കൽ ഹന്നത്ത് (52) ആണ് മരിച്ചത്. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ടുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയുടെ ഭാര്യയാണ്. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പ് ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പോയ ഹന്നത്ത് ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അപ്രതീക്ഷിത മരണം.
മക്കൾ: ജാഫറുദ്ധീൻ, ആയിഷ സ്വാലിഹ, കമറുദ്ധീൻ, ഫസലുദ്ധീൻ. മരുമകൾ: അനീസലി ഇർഫാനി (കൊണ്ടോട്ടി). സഹോദരങ്ങൾ: ഫാത്തിമ, അബ്ദുസമദ്, റുഖയ്യ, സൈനബ, മഹമൂദ്, മറിയം, കാസിം ഖദീജ, നൂറുദ്ദീൻ ദാരിമി.
Share news