മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു
മേപ്പയ്യൂർ സ്വദേശിയായ സൈനികൻ രാജസ്ഥാനിൽ വെടിയേറ്റു മരിച്ചു. കീഴ്പ്പയ്യൂർ മാണിക്കോത്ത് ജിതേഷ് (39) ആണ് മരിച്ചത്. അജ്മീർ നസീറാബാദ് എയർഫോഴ്സ് കൻ്റോൺമെൻ്റ് കോളനിയിൽ ജോലി ചെയ്യുകയായിരുന്നു. സ്വയം വെടി വെച്ച് മരിച്ചതായാണ് പ്രാഥമിക വിവരം.
അച്ഛൻ: ദാമോദരൻ. അമ്മ: ജാനു. ഭാര്യ: നതിഷ. മക്കൾ: ഇഷാൻ ജിത്ത്, ഷിയാൻ ജിത്ത്. സഹോദരങ്ങൾ: പ്രജീഷ്, പ്രജില, ജിജില.
