KOYILANDY DIARY.COM

The Perfect News Portal

വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും

വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം ചേരുക. പ്രതിദിന വെെദ്യുതി ഉപയോ​ഗം റെക്കോർഡ് കടക്കുന്ന പശ്ചാത്തലാത്തിലാണ് ചർച്ച. അതേസമയം വൈദ്യുതി നിയന്ത്രണം അടക്കം ചർച്ചയാകുമെങ്കിലും, നിലവിൽ ലോഡ് ഷെഡിങ് ആവശ്യമില്ലെന്നാണ് സർക്കാർ നിലപാട്. അത്തരമൊരു സാഹചര്യം ഇല്ലെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിരുന്നു.

Share news