KOYILANDY DIARY.COM

The Perfect News Portal

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

കോഴിക്കോട്: ജില്ലയിലെ പുരാതന തറവാടായ പുതിയ മാളിയേക്കൽ കുടുംബവേദിയുടെയും ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ രോഗ നിർണ്ണയ പരിശോധന ക്യാമ്പ് നടത്തി. മാളിയേക്കൽ കുടുംബവേദിയുടെ വാർഷിക സമ്മേളനത്തോടൊനുബന്ധിച്ച് നടന്ന ഈ ക്യാമ്പ് കേരള സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം രോഗാവസ്ഥ വളരെയേറെ മാനസിക സമ്മർദ്ദവും ശാരീരിക പ്രയാസങ്ങളും ഉണ്ടാക്കുന്ന ദയനീയതയാണ്. പല ശാരീരിക പ്രയാസങ്ങളും നേരിടുന്നവരിൽ പലപ്പോഴും കൃത്യമായ രോഗ നിർണ്ണയം നടക്കുന്നില്ല എന്നത് മറ്റൊരു പ്രതിസന്ധിയാണ്. അത്തരം പ്രതിസന്ധികൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ ഇത്തരം രോഗ നിർണ്ണയ ക്യാമ്പുകൾക്ക് സാധിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ലോക കേരള സഭാംഗവും പുതിയ മാളിയേക്കൽ കുടുംബവേദി പ്രസിഡന്റുമായ പി.കെ കബീർ സലാല ആധ്യക്ഷം വഹിച്ചു.
ജില്ലാ ലീഗൽ സർവ്വീസസ് അതോറിട്ടി സെക്രട്ടറിയും സബ്ബ് ജഡ്ജിയുമായ എം.പി.ഷൈജ ൽ , ലുക്ക് മാൻ പൊൻ മാഡത്ത് (ആസ്റ്റർ മിംസ് സി.ഇ.ഒ) , എം.കെ. മഹേഷ് (കോർപറേഷൻ കൗൺസിലർ ) , പി. പ്രസീന. (കോർപറേഷൻ കൗൺസിലർ), പി.എം. മുസമ്മിൽ പുതിയറ , കെ.എം. സെബാസ്റ്റ്യൻ, കെ.അബൂബക്കർ കോയ , പി.എം.ഹസ്സൻ കോയ , കെ. നസീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
കെ.അബ്ദുൾ സമദ്, കെ.കുഞ്ഞമ്മദ്കോയ, കെ.കെ.ഷംസുദ്ദീൻ, പി.കെ. റഫീഖ്, എം. ജുനൈർ, കെ.കെ. റഷീദ്, പി.എം.ഷാനവാസ്, എസ്.എം. ഇസ്മയിൽ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി കെ. മാമുക്കോയ സ്വാഗതവും ലീഗൽ അഡ്വൈസർ അഡ്വ.കെ. മുനീർ അഹമ്മദ് നന്ദിയും പറഞ്ഞു.
Share news