KOYILANDY DIARY.COM

The Perfect News Portal

ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാലില്‍ നിന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. കുട്ടികള്‍ക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ചിരുന്ന ഇരുമ്പ് ഊഞ്ഞാലില്‍ കളിച്ചു കൊണ്ടിരിക്കെ നിഹാല്‍ വീണ് കമ്പികള്‍ക്കടിയില്‍ കുരുങ്ങുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിവാഹ ചടങ്ങിന് മാതാപിതാക്കള്‍ക്കൊപ്പം എത്തിയതായിരുന്നു നിഹാല്‍. ഓമശ്ശേരി കല്യാണ മണ്ഡപത്തില്‍ വെച്ചായിരുന്നു അപകടം.

Share news