KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ഹൈസ്കൂളിൽ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

പന്തലായനി ഹൈസ്കൂളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.
കൊയിലാണ്ടി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി നടപ്പാക്കുന്ന കേരള സ്കൂൾ വെതർ സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായാണ് പന്തലായനി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ തയ്യാറാക്കിയ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചത്. നിരീക്ഷണ കേന്ദ്രം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ ബി.ആർ.സി തലത്തിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് എ.കെ. സുരേഷ് ബാബു, ബി.പി.സി. കെ.കെ. യൂസഫ്, പ്രിൻസിപ്പൽ എ.പി. പ്ര ബീത്, പ്രധാനാധ്യാപിക ഗീത, പ്രൊജക്ട് എൻജിനീയർ വൈശാഖ്, പി.കെ. രഘുനാഥ്, ജെസി, കെ. കെ. ശ്രീജിത്, ടി. സന്തോഷ് എന്നിവർ സംസാരിച്ചു.
Share news