കൊല്ലം ചിറയ്ക്ക് സമീപം ഹോട്ടലിലെ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു
കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം ഹോട്ടലിലെ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. ചിറക്ക് സമീപമുള്ള ഫോർടീസ് (Fortees) എന്ന ഹോട്ടലിലെ പാചക ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. അറിയിപ്പ് കിട്ടിയ ഉടനെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ കെടുത്തി.
ഗ്യാസ് സിലണ്ടർ സുരക്ഷിതമായി പുറത്തേക്ക് മാറ്റിയതിന്ശേഷമാണ് തീകെടുത്തിയത്. കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടില്ല. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പ്രമോദ് പികെ യുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ മജീദ്, ബബീഷ്, ഷാജു, ശ്രീരാഗ് ഹോംഗാർഡ് സുജിത്ത് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

