KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരിയിൽ തേങ്ങ കൂടക്ക് തീപിടിച്ചു. ആയ്യായിരത്തോളം തേങ്ങ കത്തി നശിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരിയിൽ തേങ്ങ കൂടക്ക് തീപിടിച്ചു. പുളിയഞ്ചേരി, തട്ടാരി ഹൗസിൽ ഗോപാലകൃഷ്ണൻ എന്നയാളുടെ വീടിനോട് ചേർന്നുള്ള തേങ്ങാക്കൂടക്കാണ്  തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി  തീ പൂർണമായും അണയ്ക്കുകയായിരുന്നു. കല്ലുകൊണ്ടും മരപ്പട്ടിക കൊണ്ടും നിർമ്മിച്ച ഓടിട്ട തേങ്ങാ കൂടെയായിരുന്നു.അയ്യായിരത്തോളം തേങ്ങ പൂർണമായും കത്തി നശിച്ചതായാണ് അറിയുന്നത്. കൂടയിൽ  ഇരുപത്തി അയ്യായിരത്തോളം തേങ്ങയിരുന്നു.

തൊട്ടടുത്ത് സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലേറെ വരുന്ന തേങ്ങാമടൽ തീപിടുത്തത്തിൽ നിന്ന് ഒഴിവായത് ആശ്വാസമായി. വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതായതിനാൽ വാഹനമെത്താൻ വളരെ ബുദ്ധിമുട്ടിയിരുന്നു. സ്റ്റേഷൻ ഓഫീസർ ശരത്ത് പി കെ യുടെ നേതൃത്വത്തിൽ ഗ്രേഡ് ASTO പ്രദീപ് കെ, ഫയര്‍ & റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, ജിനീഷ് കുമാർ, ഷിജു ടിപി, നിധിപ്രസാദ് ഇഎം, സിജിത്ത് സി, രജീഷ് വിപി എന്നിവർ തീ അണക്കുന്നതിൽ ഏർപ്പെട്ടു.

Share news