KOYILANDY DIARY

The Perfect News Portal

കേരളത്തിനുപുറത്തുനിന്ന് ബിഎഎംഎസ് വിജയിച്ചവര്‍ക്ക് ഇന്റേണ്‍ഷിപ്പിന് അനുമതി

കേരളത്തിനുപുറത്തുള്ള സര്‍വകലാശാലകളില്‍നിന്നും ബിഎഎംഎസ് വിജയിച്ചവര്‍ക്ക് സംസ്ഥാനത്തെ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മാസം 5000 രൂപ ഫീസ് ഈടാക്കിയാണ് ഇന്റേണ്‍ഷിപ്പ് അനുവദിക്കുക. അഖിലേന്ത്യാകൗണ്‍സില്‍ ചട്ടപ്രകാരം നിശ്ചിതമാസങ്ങളില്‍ ഗ്രാമീണസേവനവുമുണ്ട്.

നേരത്തേ ഇത്തരത്തില്‍ ഇന്റേണ്‍ഷിപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവ് കാലാവധി മാര്‍ച്ചില്‍ അവസാനിക്കുമെന്നതിനാല്‍ പുതിയ അപേക്ഷകളില്‍ തീരുമാനമെടുക്കാനായില്ല. ഇക്കാര്യം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ഭാരതീയ ചികിത്സാവകുപ്പിന് നിവേദനം നല്‍കിയതു പരിഗണിച്ചാണ് ഭാരതീയ ചികിത്സാവകുപ്പിനുകീഴിലുള്ള ആയുര്‍വേദ ആശുപത്രികളില്‍ ഇന്റേണ്‍ഷിപ്പ് തുടര്‍ന്നും അനുവദിക്കാനുള്ള തീരുമാനം.

 

ഇന്റേണ്‍ഷിപ്പ് അനുവദിച്ച് സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ ഓരോ അപേക്ഷയും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കേണ്ട സ്ഥിതിവരുമെന്നായിരുന്നു വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കാലതാമസം ഉണ്ടാക്കുമെന്നതിനാല്‍ തുടര്‍രജിസ്ട്രേഷനെയും മറ്റും അത് ബാധിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Advertisements