KOYILANDY DIARY.COM

The Perfect News Portal

ചെങ്കൽ സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവം; റിപ്പോർട്ട് തേടി വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റത്. ചെങ്കല്‍ സര്‍ക്കാര്‍ സ്കൂളിലെ 7 -ാം ക്ലാസ് വിദ്യാര്‍ഥിനി നേഖയെയാണ് പാമ്പ് കടിച്ചത്.

12 മണിയോടെ സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടന്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Share news