KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗം ചേർന്നു

കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓവുചാലുകളും, കൽവർട്ടുകളും ശാസ്ത്രീയമായി നിർമ്മിക്കാത്തതിനാൽ ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദ്ദേശത്തിന്റെ ഇരുവശത്ത് വലിയ തോതിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത് ദേശീയ നിർമ്മാണ ഏജൻസി, ദേശീയ പാത അതോറിറ്റി എന്നിവർക്ക് കർശ്ശന നിർദ്ദേശം നൽകി പരിഹരിക്കാൻ നടപടി സ്വീകരിക്കുന്നതിന് യോഗത്തിൽ ആവിശ്യമുയർന്നു. യോഗത്തിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു.
നിലവുലുള്ള തോടുകളും, ഓവുചാലുകളും പലയിടങ്ങളിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നികത്തിയതിനാൽ വെള്ളം ഒഴുകി പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതിനാൽ മഴക്കാലത്ത് വലിയ വെള്ളക്കെട്ട് രൂപപ്പെടുകയും ഇതിന് സമീപത്ത് താമസിക്കുന്നവർക്ക് വളരെ അധികം പ്രയാസ്സും നേരിടേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. മഴക്കാല മുന്നൊരുക്കമായി ബന്ധപ്പെട്ട ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു.
Advertisements
ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള എല്ലാ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനങ്ങൾക്കായുള്ള കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കി തുടർ നടപടി സ്വീകരിക്കുന്നതിനും, അപകട ഭീഷണൻി നേരിടുന്ന സ്ഥലങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് റവന്യു, തദ്ദേശ സ്വയംഭരണ അധികൃതരും, ജനപ്രതിനിധികളും കൂട്ടായി അത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്തി ആളുകളുടെ ഇടയിൽ ബോധവൽക്കരണം നടത്തി സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് യോഗത്തിൽ ആവശ്യമുയർന്നു.
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  സി.എച്ച് സുരേഷ്, കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അജിത്ത് ഇ.കെ, ജനപ്രതിനിധികൾ, സമിതി അംഗങ്ങൾ, വിവിധ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. തഹസിൽദാർ മണി സി.പി സ്വാഗതം പറഞ്ഞു.