KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഗര്‍ഭിണിയടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ജില്ലാ ആശുപത്രിക്ക് സമീപം രാവിലെയാണ് സംഭവം. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവുമാണ് മരിച്ചത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന്‌ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് അപകടം.

കുറ്റ്യാട്ടൂർ കാരാറമ്പ്‌ സ്വദേശി പ്രിജിത്‌ (35), ഭാര്യ റീഷ (26) എന്നിവരാണ്‌ മരിച്ചത്‌. വ്യാഴാഴ്‌ച 11 മണിയോടെയാണ്‌ നാടിനെ നടുക്കിയ അപകടം. പുറകിലുണ്ടായിരുന്ന മൂന്ന്‌ പേരെ ഓടിക്കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി. മുൻവാതിലുകൾ തുറക്കാൻ കഴിയാത്തതിനാൽ രണ്ട്‌ പേരേയും പുറത്തിറക്കാനായില്ല. വിവരമറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്‌സ്‌ എത്തി തീ പൂർണ്ണമായും അണച്ച്‌ പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

Share news