KOYILANDY DIARY.COM

The Perfect News Portal

മുടി മുറിച്ചതിൽ രോഷാകുലനായ 13 വയസുകാരൻ 16-ാം നിലയിൽ നിന്ന് ചാടി മരിച്ചു

മഹാരാഷ്ട്രയിലെ ഭയന്ദറിൽ മുടിവെട്ടിയതിന് രോഷാകുലനായ കൗമാരക്കാരൻ 16-ാം നിലയിലെ കുളിമുറിയുടെ ജനാലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 13 വയസ്സാണ് പ്രായം.മുടി വെട്ടിയതിലുള്ള ദേഷ്യമാണ് ആ കുട്ടി ജീവിതം അവസാനിപ്പിക്കാൻ കാരണമായത്. സംഭവം പ്രാദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

 

ഭയന്ദറിലെ നവഘർ പോലീസ് ആണ് അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്യുകയും കേസിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.

Share news