എ.കെ.എസ്.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു
എ.കെ.എസ്.ടി.യു. നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിച്ചു. ജനുവരി 24, 25 തിയ്യതികളിലായി നടക്കുന്ന ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാഭ്യാസ സദസ്സ് സംസ്ഥാന പ്രസിഡണ്ട് ഒ.കെ. ജയകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബി. ദർശിത്ത്, അഡ്വ. സുനിൽ മോഹൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
കൊയിലാണ്ടിപുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന വിദ്യാഭ്യാസ സദസ്സിൽ സംസ്ഥാന കമ്മിറ്റി അംഗം ഇ.കെ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ. പ്രദീപ് സ്വാഗതവും സുനിൽ മോകേരി നന്ദിയും പറഞ്ഞു. 25ന് ശനിയാഴ്ച രാവിലെ 9.30ന് ഇ.എം.എസ്. ടൌൺഹാളിൽ സി.കെ. അനിത ടീച്ചർ നഗറിൽ നടക്കുന്ന ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡണ്ട് ടി. ഭാരതിയുടെ അദ്ധ്യക്ഷതയിൽ കെ.എസ്.ടി.യു. സംസ്ഥാന ജനറൽ സിക്രട്ടറി എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. 23-ാം സംസ്ഥാന സമ്മേളനം ഫിബ്രവരി 5, 6, 7, 8 തിയ്യതികളിലായി ആലപ്പുഴയിൽ നടക്കുമെന്ന് നേതാക്കൾ പറഞ്ഞു.

