കന്യകാ പൂജ സംഘടിപ്പിച്ചു
        കൊയിലാണ്ടി > പാലക്കുളം ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള പാലക്കുളം ആദര്‍ശ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കന്യകാ പൂജ സംഘടിപ്പിച്ചു. പുതിയ രൂപത്തിലും ഭാവത്തിലും മുന്നില്‍വന്നെത്തുന്ന ചതിക്കുഴികളെ മനസ്സിലാക്കാനും അതിനെ പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള മാനസിക ധൈര്യം പകര്‍ന്ന്‌കൊടുക്കുവാന്‍ വേണ്ടി നടത്തിയ കന്യകാപൂജ വിദ്യാനികേതന്‍ സംസ്ഥാന സമിതി അംഗം ബാലന്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു. ശബരിമല തന്ത്രിപരമ്പരയിലെ രാഹുല്‍ പരമേശ്വരന്‍ പ്രഭാഷണം നടത്തി. പിഷാരി ക്ഷേത്ര മുന്‍ മേല്‍ശാന്തി നാരായണന്‍ മൂസ്സത്, രാജന്‍ പറമ്പാട്ട്, ബ്രഹ്മശ്രീ എടമ്പന ഉണ്ണികൃഷ്ണന് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. പുത്തലത്ത് നാരായണന്‍, മാധവന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.


                        
