KOYILANDY DIARY

The Perfect News Portal

ഫിബ്രവരി 7 കൊരയങ്ങാട് ക്ഷേത്ര താലപ്പൊലി മഹോത്സവം

കൊയിലാണ്ടി >  കൊരയങ്ങാട് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഫിബ്രവരി 6ന് നടക്കും. ജനുവരി 31ന് ഉത്സവം കൊടിയേറി ഫിബ്രവരി 7ന് നടക്കുന്ന കുളിച്ചറോട്ടോട്കൂടി 8 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിന് സമാപനം കുറിക്കും. നിരവധി ക്ഷേത്ര സ്ഥാനിയരുടെയും, ഭക്തജനങ്ങളുടെയും സാന്നിദ്ധ്യത്തില്‍ ക്ഷേത്രാംഗണത്തില്‍ ബാലകൃഷ്ണ പണിക്കരുടെ സാന്നിദ്ധ്യത്തിലാണ് ഉത്സവത്തിന്റെ തിയ്യതി കുറിച്ചത്. ഇവിടുത്തെ വാദ്യത്തിനും, കരിമരുന്നു പ്രയോഗത്തിനും ഏറെ പ്രസിദ്ധിയുണ്ട്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, ഉത്വാഘോഷ കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.