കളഞ്ഞ് കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി

കൊയിലാണ്ടി: കളഞ്ഞ് കിട്ടിയ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി. പരീക്ഷയും കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയിൽ ചിങ്ങപുരം – മുചുകുന്നു റോഡിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവൻ ബ്രേസ് ലെറ്റ് ഉടമസ്ഥന് തിരിച്ചു നല്കി വിദ്യാർത്ഥിനി മാതൃകയായി.
ചിങ്ങപുരം സി.കെ.ജി.മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മുചുകുന്ന് കേളപ്പജി നഗറിലെ പൊറ്റക്കാട്ട് സജീവൻ – കൃപ ദമ്പതിമാരുടെ മകൾ ഹരിപ്രിയ. എസ് ആണ് മാതൃകയായത്.

ബ്രേസ് ലെറ്റ് കിട്ടിയ ഉടനെ മുന്നിൽ നടന്നു പോവുകയായിരുന്ന കുട്ടുകാരോടും തൊട്ടടുത്ത വീട്ടുകാരോടും ഇതറിയിക്കുകയും ചെയ്തശേഷം വീട്ടുകാർക്ക് പിതാവിന്റെ പേരും മേൽ വിലാസവും നല്കി. വിവരമറിഞ്ഞ ബ്രേസ്സ് ലെറ്റിന്റെ ഉടമ കെ.വി. പവിത്രൻ വീട്ടിലെത്തി സന്തോഷപൂർവ്വം സ്വീകരിച്ചു.

