KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിലെ വഴിമുടക്കിയ തെരുവ് കച്ചവടം നിയന്ത്രിക്കണം: മർച്ചൻ്റ്സ് അസോസിയേഷൻ പ്രക്ഷോഭത്തിലേക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വഴിമുടക്കിയ തെരുവ് കച്ചവടം നിയന്ത്രിക്കണമെന്ന് മർച്ചൻ്റ്സ് അസോസിയേഷൻ  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംഭവത്തിൽ ശക്തമായ  പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അസോസിയേഷൻ വാർഷിക സമ്മേളനത്തിൽ വ്യക്തമാക്കി. തെരുവ് കച്ചവടം നിയന്ത്രിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നവർക്കെതിരെ  കൊയിലാണ്ടി നഗരസഭ നടപടി സ്വീകരിച്ചേ മതിയാകൂ.കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗവും. എസ്.എസ്.എൽ.സി.- പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അവാർഡനവും നടക്കുന്നതിനിടെയാണ് നേതാക്കളുടെ പ്രതികരണം.

സമ്മേളനത്തിൻ്റെ ഉദ്ഘാടനം കൊയിലാണ്ടി പോലീസ് സബ് ഇൻസ്‌പെക്ടർ പി.കെ. റൗഫ് നിർവഹിച്ചു.  പ്രസിഡൻ്റ് പി. കെ. ഷുഹൈബ് അധ്യക്ഷത വഹിച്ചു.   ജനറൽ സെക്രട്ടറി അമേത് കുഞ്ഞഹമ്മദ് പ്രവർത്തന റിപ്പോർട്ടും  ട്രഷറർ കെ. ദിനേശൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. കെ. പി. രാജേഷ്, എം.കെ. രാജീവൻ, യു.കെ. അസീസ്, സി. അബ്ദുള്ള ഹാജി, പി.കെ ഉമ്മർ മൗലവി, പി. പവിത്രൻ, ബി.എച്ച്. ഹാഷിം എന്നിവർ സംസാരിച്ചു.  കെ.കെ. നിയാസ് സ്വാഗതവും പി. ഉസ്മാൻ നന്ദിയും പറഞ്ഞു
2019-2021 വർഷത്തെകുള്ള പുതിയ ഭാരവാഹികളായി കെ.കെ. നിയാസ് (പ്രസിഡണ്ട്), കെ. പി. രാജേഷ് (ജനറൽ സെക്രട്ടറി), കെ. ദിനേശൻ (ട്രഷറർ) എന്നിവരെ  തെരഞ്ഞെടുത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *