പി ടി രാജന്‍ നിര്യാതനായി

കോഴിക്കോട്: സിപിഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളുമായ പി ടി രാജന്‍ (68) ഹൃദയാഘാതം മൂലം നിര്യാതനായി.
സിഐടിയു ജനറല്‍ കൌണ്‍സിലില്‍ പങ്കെടുക്കാന്‍ റാഞ്ചിയിലെത്തിയ രാജന്‍ അവിടെവെച്ച് രോഗബാധിതനാകുകയായിരുന്നു. മുന്‍ മേയറും മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റുമായ എം എം പത്മാവതിയാണ് ഭാര്യ. ചുമട്ടുതൊഴിലാളി ഫെഡറെഷന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കും.

