കനത്ത മഴ: കരിപ്പൂരില്‍ വിമാനങ്ങള്‍ തിരിച്ചുവിട്ടു

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന മൂന്നു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ കരിപ്പൂര്‍- അബുദാബി സര്‍വീസ് റദ്ദാക്കുകയും ചെയ്തു. ഈ വിമാനം ഇനി വെള്ളിയാഴ്ച പുലര്‍ച്ചെയായിരിക്കും അബുദാബിയിലേക്ക് തിരിക്കുക.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഇറങ്ങേണ്ടിയിരുന്ന ബഹറിന്‍- കരിപ്പൂര്‍ ഗള്‍ഫ് എയര്‍ വിമാനമാണ് ആദ്യം കൊച്ചിയിലേക്ക് തിരിച്ചുവിട്ടത്. പിന്നീട് വിമാനം 6.30ന് കരിപ്പൂരെത്തി ഏഴിന് ബഹറനിലേക്കു പോയി. പുലര്‍ച്ചെ 4.45ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി- കോഴിക്കോട് ഇത്തിഹാദ് വിമാനം കോയന്പത്തൂരിലേക്കാണ് തിരിച്ചുവിട്ടത്. ഇതിന്റെ അബുദാബിയിലേക്കുള്ള സര്‍വീസാണ് പിന്നീട് റദ്ദാക്കിയത്. ഈ വിമാനം ആദ്യം കൊച്ചിയിലേക്കാണ് തിരിച്ചുവിട്ടത്.

മുഖംമൂടി സംഘം തട്ടികൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി

എന്നാല്‍ കൊച്ചിയില്‍ ഇറങ്ങാന്‍ നേരത്ത് വിമാനത്തിന് വലിയ കുലുക്കവും ഇളക്കവും അനുഭവപ്പെട്ടു. ഇതേതുടര്‍ന്ന് വിമാനം കോയമ്ബത്തൂരിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇതിനുശേഷം 10.55ന് കരിപ്പൂര്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ഇന്ത്യ എക്സ്പ്രസും കൊച്ചിയിലേക്ക് തിരിച്ചുവിട്ടു.

