മുഖംമൂടി സംഘം തട്ടികൊണ്ടുപോയ യുവസംവിധായകനെ കണ്ടെത്തി

തൃശൂര്‍: കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ തൃശൂര്‍ കൊടകരയില്‍ നിന്ന് കണ്ടെത്തി. മര്‍ദനമേറ്റ നിഷാദ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. മുഖം മൂടി ധരിച്ച സംഘം കാറില്‍ തട്ടികൊണ്ടുപോയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊഴിയെടുക്കുന്നതിനായി നിഷാദ് ഹസനോട് രാവിലെ 10 മണിക്ക് പേരാമംഗലം സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടു.
ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായലിനു സമീപത്തു വെച്ച് ബുധനാഴ്ച പുലര്‍ച്ചെയാണ് നിഷാദിനെ ഒരു സംഘം തട്ടികൊണ്ടുപോയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഭാര്യക്കും അക്രമികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

കാശ്മീരിലെ ജനാധിപത്യ ലംഘനത്തിനെതിരെ കൊയിലാണ്ടിയിൽ LDF പ്രതിഷേധം

‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന ചിത്രത്തിന്‍െറ സംവിധായകനാണ് നിഷാദ്. നിഷാദ് തന്നെ നായകനായെത്തുന്ന ഈ സിനിമയുമായി ബന്ധപ്പെട്ട് നിര്‍മാതാവുമായി തര്‍ക്കം ഉണ്ടായിരുന്നു. നിര്‍മാതാവാണ് തട്ടികൊണ്ടുപോകലിന് പിറകിലെന്നാണ് നിഷാദിെന്റ ഭാര്യ പരാതിയില്‍ ആരോപിച്ചിരുന്നത്.

