KOYILANDY DIARY.COM

The Perfect News Portal

കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് കെ.കെ ജയേഷിനെ അനുമോദിച്ചു

കൊയിലാണ്ടി: 2019ലെ കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാര ജേതാവ് അരിക്കുളം പാറക്കുളങ്ങര സ്വദേശി, കെ.കെ ജയേഷിനെ (ജയേഷ് ബർസാത്തി) മാർക്സിയൻ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ചിത്രകലയും കൊത്തു പണിയും സമന്വയിക്കുന്ന ‘വുഡ് കട്ട് പ്രിൻറ് മേക്കിംഗ് ‘ എന്ന മാധ്യമത്തിൽ ശ്രദ്ധേയമായ സൃഷ്ടികൾ നടത്തിയതിനാണ് കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരം ലഭിച്ചത്.
2014ൽ സംസ്ഥാന ലളിതകലാ അക്കാദമി പുരസ്കാരവും ജയേഷിനെ തേടി എത്തി യിരുന്നു. പ്രശസ്ത പിന്നണി ഗായകൻ വി.ടി.മുരളി അനുമോദന സദസ്സ് ഉൽഘാടനം ചെയ്തു. പി.ഗിരീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്തചിത്രകാരൻ അഭിലാഷ് തിരുവോത്ത് ജയേഷിന്റെ സൃഷ്ടികളെ പരിചയപ്പെടുത്തി സംസാരിച്ചു. വി ടി മുരളിയും മാർക്സിയൻ പഠനകേന്ദ്രം പ്രസിഡണ്ട് പി.കെ അൻസാരിയും കൂടി ജയേഷിന് ഉപഹാരം കൈമാറി.
സി.ബിജു മാസ്റ്റർ, റഹ്മാൻ കൊഴുക്കല്ലൂർ, സുരേഷ് കല്ലങ്കൽ, സാജിദ് അഹമ്മദ് ഏക്കാട്ടൂർ, ടി.പി.സുനിൽ, പി .എം വിനോദ് കുമാർ , സി.അരവിന്ദൻ എന്നിവർ സംസാരിച്ചു. കെ.കെ ജയേഷ് മറുപടി പ്രസംഗം നടത്തി. പി.സനിൽകുമാർ സ്വാഗതവും, സി.രാഘവൻ നന്ദിയും പറഞ്ഞു. തുടർന്ന് അന്തരിച്ച പ്രമുഖ സിനിമാ നാടക സംവിധായകൻ ഗിരീഷ് കർണാട് അനുസ്മരരണ ഡോക്യുമെൻററി പ്രദർശനവും ഉണ്ടായി.
Share news

Leave a Reply

Your email address will not be published. Required fields are marked *