നെഹ്രുട്രോഫി വള്ളംകളിക്ക് 5 കോടി രൂപ അധിക ധനസഹായം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫ്

ഡല്‍ഹി : കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും പ്രസിദ്ധമായ നെഹ്രുട്രോഫി വള്ളംകളിക്ക് 5 കോടി രൂപ അധിക ധനസഹായം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫ് . നിലവില്‍ ലഭിക്കുന്ന തുക പര്യാപ്തമല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ആവശ്യവുമായി രംഗത്ത് എത്തിയത് .
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ശ്രീ. പ്രഹളാദ് സിംഗ് പട്ടേലിന് നിവേദനം നല്‍കുകയും,ചട്ടം 377 പ്രകാരം ലോകസഭയില്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. വിദേശികള്‍ അടക്കം നിരവധി ആളുകളാണ് വള്ളംകളി ആസ്വദിക്കുവാനായി പുന്നമടയില്‍ എത്തുന്നത്. ആഗസ്റ്റ് 10 ന് നടക്കുന്ന ഈവര്‍ഷത്തെ നെഹ്രുട്രോഫിയില്‍ മുഖ്യാതിഥിയായി എത്തുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്.

