പുല്‍വാമ അഅക്രമം; കൊയിലാണ്ടിയിൽ മൗനജാഥയും അനുശോചനവും നടത്തി

കൊയിലാണ്ടി. ജമ്മുവിലെ പുല്‍വാമ അക്രമത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച് കൊയിലാണ്ടി എക്സ് സര്‍വ്വീസ്മെന്‍ വെല്‍ഫെയര്‍ അസോസിയേഷന് നഗരത്തില്‍ മൗനജാഥയും അനുശോചനയോഗവും സംഘടിപ്പിച്ചു. യോഗത്തില്‍ റിട്ട. കേണല്‍ സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
യു.കെ.രാഘവന് നായര്‍, പി.എം.മുരളീധരന്, എന്‍.ഇ.എക്സ്.സി.സി. പ്രസിഡണ്ട് പടിഞ്ഞാറയില്‍ ശങ്കരന് നായര്‍, ശശീന്ദ്രന് അരിക്കുളം, പി.വി.വേണുഗോപാലന്‍, യു.എം.ഭാസ്കരന്, എക്സ്. ലീഗ് ഗംഗാധരന്, ശ്രീശന് കാര്‍ത്തിക, അജയകുമാര്‍ മീത്തല്‍, ശ്രീനിലയം ദാമോദരന്‍ നായര്‍, പത്മനാഭന് എന്നിവര്‍ സംസാരിച്ചു.
