KOYILANDY DIARY.COM

The Perfect News Portal

ചെന്നൈയില്‍ ദുരിതം വിതച്ച് വീണ്ടും പെരുമഴ; വിമാത്താവളം അടച്ചു

ചെന്നൈ: ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ. തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ  ജനജീവിതത്തെ സാരമായി  ബാധിച്ചു. റണ്‍വേയില്‍  വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ടിട്ടുള്ള ന്യൂനമര്‍ദമാണ് കനത്ത മഴയ്ക്ക് കാരണം . ചെന്നൈയിലെ പ്രധാന നാല് ജലസംഭരണികളായ ചെമ്പരമ്പാക്കം, പൂണ്ടി, റെഡ്ഹില്‍സ്, ചോഴാവരം എന്നിവ  നിറഞ്ഞു കഴിഞ്ഞു. ഇവയില്‍  നിന്ന് വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ കൈവഴികളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത നാല് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Share news