ഭവന വായ്പ മേള സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയില്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ വരുന്നവര്‍ക്കായി ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി ലോണ്‍മേള സംഘടിപ്പിച്ചു. വാര്‍ഷിക വരുമാനം 3 ലക്ഷം മുതല്‍ 12 ലക്ഷം വരെ വരുന്നവര്‍ക്ക് 4 ഗ്രൂപ്പുകളാക്കി തിരിച്ച് 3 മൂന്ന് ശതമാനം മുതല്‍ 6.5 ശതമാനം വരെ പലിശയിളവില്‍ ബാങ്ക് വായ്പ ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ലഭിക്കും. വീട് നിര്‍മ്മാണത്തിനൊപ്പം പുനരുദ്ധാരണത്തിനും വീടുള്‍പ്പടെയുള്ള വസ്തു വാങ്ങുന്നതിനും ഈ പദ്ധതി പ്രകാരം ബാങ്ക് വായ്പകള്‍ ലഭിക്കും. കൊയിലാണ്ടി നഗരസഭയില്‍ ലഭിച്ച 200 ലധികം അപേക്ഷകരില്‍ അര്‍ഹതയുള്ളവര്‍ക്ക് പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിച്ച ലോണ്മേളയില് 11 ബാങ്കുകള്‍ പങ്കെടുത്തു.
ടൗണ്‍ഹാളില്‍ നടന്ന മേള നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി ചെയര്മാന് വി.കെ. അജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷന് അസി. കോ-ഓര്‍ഡിനേറ്റര്‍ ഗിരീഷ് കുമാര്‍,നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്, വി.കെ.രേഖ, വിവിധ ബാങ്ക് മാനേജര്‍മാരായ പുഷ്കല നായര്‍(കനറ), എസ്.ആര്.അനൂപ്(യു.ബി.ഐ.), ടി.ധന്യ(ഐ.ഒ.ബി.), സൗമ്യ ശശി (പി.എന്‍.ബി.), പി. നിധിന് (ഇന്ത്യന്‍), വി.സതീഷ് (എച്ച്.ഡി.എഫ്.സി.), കെ.ജി.അതുല്യ (വിജയ), ലിജോ ജോണ്‍ (എസ്.ഐ.ബി), കെ.പി.സന്ദീപ് (ബാങ്ക് ഓഫ് ബറോഡ), നിധിന്.പി. (ഏക്സിസ്), ടി.മനോജ് (ഇസാഫ്),നഗരസഭ ആസൂത്രണ ഉപാധ്യക്ഷന്‍ എ.സുധാകരന്, പി.എം.എ.വൈ സോഷ്യല്‍ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് വി.ആര്.രചന, സി.ഡി.എസ്. ചെയര്പേഴ്സന്മാരായ ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.
