2400 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി: നഗരത്തിൽ പോലീസ് ഇന്നലെ രാത്രി 12 മണിയോടെ നടത്തിയ റെയ്ഡിൽ 2400 പേക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്റ്റേഡിയത്തിനു സമീപത്തെ ജവഹർ ബിൽഡിങ്ങിൽ നിന്നും
കാസർഗോഡ് സ്വദേശി മുഹമ്മദ് ഗുൽസാറിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഐ.സജു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

