KOYILANDY DIARY.COM

The Perfect News Portal

സേവാഭാരതി കൊയിലാണ്ടി സ്നേഹസംഗമം 2018

കൊയിലാണ്ടി: സേവാഭാരതിയുടെ പാലിയേറ്റീവ് കെയറിൽ സൗജന്യ സേവനം ചെയ്ത മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെയും സേവാഭാരതി പ്രവർത്തകരുടെയും സ്നേഹസംഗമം 2018 പരിപാടി കേരള ഗ്രാമീണ ബാങ്ക് റീജ്യണൽ മാനേജർ പി.വാസുദേവൻ ഉദ്ഘാടനം ചെയ്തു.
സേവാഭാരതിയുടെ ശവശംസ്ക്കാര യൂണിറ്റിനു വാങ്ങിയ പുതിയ വാഹനത്തിന്റെ താക്കോൽദാന കർമം കൊയിലാണ്ടി ജോയിന്റ് ആർ.ടി.ഒ കെ. രാജേഷ് സേവാഭാരതി സിക്രട്ടറി ശിവപ്രസാദിന് നൽകി നിർവ്വഹിച്ചു.
കട്ടിപ്പാറ ദുരന്തഭൂമിയിൽ സേവാഭാരതി മെഡിക്കൽ യൂണിറ്റിൽ സേവാഭാരതി പ്രവർത്തകർക്കൊപ്പം സേവനം ചെയ്ത ഡോ: വിഷ്ണു, ഡോ: അരവിന്ദ് എന്നിവർക്ക് ഡോക്ടർ കെ.വി. സതിഷ് ഉപഹാരം നൽകി
സേവാഭാരതി പാലിയേറ്റീവ് കെയറിലേക്ക് ഡോക്ടർ ബിജു, ബാബു കല്യാണി, എന്നിവർ സംഭാവന ചെയ്ത ഓക്സിജൻ കോൺസൻറേറ്റർ ബാബു കല്യാണിയിൽ നിന്നും കല്ലേരി മോഹനൻ ഏറ്റുവാങ്ങി.
സേവാഭാരതി പ്രസിഡണ്ട് വി.എം മോഹനൻ അദ്ധ്യക്ഷത വഹിച്ചു ബി.ജെപി മണ്ഡലം സിക്രട്ടറി അഡ്വ.വി.സത്യൻ, ആർ എസ് എസ് ജില്ല സഹകാര്യവാഹ് പി.ടി.ശ്രീലു  എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഡോ: പ്രിൻസ്, ഡോ: അഫ്സ, ഡോ: അനുഷ ജേക്കബ്, ഡോ: ശ്രീനാഥ് എന്നിവർ പാലിയേറ്റിവ് അനുഭവങ്ങൾ പങ്കുവെച്ചു.
കെ.എം രജി സ്വാഗതവും ശിവപ്രസാദ് നന്ദിയും പറഞ്ഞു.
Share news

Leave a Reply

Your email address will not be published. Required fields are marked *