KOYILANDY DIARY

The Perfect News Portal

ബാഹുബലിയുടെ രണ്ടാം ഭാഗം ഉടനില്ല

ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക്‌ മോശം വാര്‍ത്ത. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമുണ്ടാകുമെന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന സൂചനകളാണ്‌ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്‌. ചിത്രത്തിന്റെ അവസാനവട്ട എഡിറ്റിങ്‌ ഉള്‍പ്പടെയുള്ള നടപടികള്‍ 2017ഓടെ മാത്രമേ പൂര്‍ത്തിയാവുകയുള്ളുവെന്നാണ്‌ പുതിയ റിപ്പോര്‍ട്ടുകള്‍.രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ 2016 പകുതിയോടെ മാത്രമേ പൂര്‍ത്തിയാകൂ. തുടര്‍ന്ന്‌ ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആറുമാസം അധികമായി വേണ്ടിവരും. ഇതോടെ എല്ലാ മിനുക്കുപണികളും അവസാനിപ്പിച്ച്‌ ചിത്രം 2017ഓടെ തിയേറ്ററുകളിലെത്തുമെന്നാണ്‌ ഏറ്റവും പുതിയ വാര്‍ത്ത. എന്നാല്‍ ഇക്കാര്യം രാജമൗലി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.