KOYILANDY DIARY

The Perfect News Portal

മാലി ഹോട്ടല്‍ ആക്രമണം; 18 പേര്‍ കൊല്ലപ്പെട്ടു, ബന്ദികളെ രക്ഷപ്പെടുത്തി

മാലിയിലെ ഹോട്ടലില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മാലി സൈന്യം മോചിപ്പിച്ചു. ആക്രമണത്തില്‍ 18 പേര്‍ മരിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് പരുക്കേറ്റതായും ഏജന്‍സി അറിയിച്ചു. ഹോട്ടലിലേക്ക് കയറിയ സൈന്യം ഹോട്ടലില്‍ ബന്ദികളാരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് അറിയിച്ചു.
മാലി ഹോട്ടലില്‍ തീവ്രവാദികളുടെ ബന്ദിയില്‍ കഴിയുകയായിരുന്ന 20 ഇന്ത്യക്കാരെയും രക്ഷപ്പെടുത്തി. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ ബന്ദികളാക്കപ്പെട്ട എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി വിദേശകാര്യ വക്താവ് വികാസ സ്വരൂപ് ട്വിറ്ററില്‍ അറിയിച്ചു.