കൊയിലാണ്ടി നഗരസഭ ” ശുചിത്വം ഭവനം ” ശില്‍പ്പശാല നടത്തി

കൊയിലാണ്ടി : മലിനീകരണ നിയന്ത്രണത്തില്‍ നൂതന പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ ശ്രദ്ധാകേന്ദ്രമാവുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെ വീടുകളില്‍ ശുചിത്വം ഉറപ്പാക്കുന്നതിന് ‘ശുചിത്വം ഭവനം’ പദ്ധതിയാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് പ്രത്യേക ചോദ്യാവലികളുടെ അടിസ്ഥാനത്തില്‍ ശുചിത്വ നിലവാരം വിലയിരുത്തി അയല്‍ക്കൂട്ടതലം, വാര്‍ഡുതലം, സി.ഡി.എസ്. തലം എന്നിങ്ങനെ മികച്ച ഭവനം തിരഞ്ഞെടുത്ത് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുന്നതാണ് പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭയിലെ അയല്‍ക്കൂട്ടം പ്രസിഡണ്ട്, സെക്രട്ടറിമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച
ശില്‍പ്പശാല നഗരസഭ ചെയര്മാന് കെ. സത്യന് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. പ്രസാദ് കൈതക്കല്‍ ക്ലാസ് നയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ വി. സുന്ദരന്‍, എന്‍. കെ. ഭാസ്കരന്, വി.കെ. അജിത, ദിവ്യാസെല്വരാജ്, നഗരസഭാംഗങ്ങളായ പി. കെ. രാമദാസൻ മാസ്റ്റർ, ശ്രീജാറാണി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ്, സി.ഡി.എസ്. ചെയര്പേഴ്സന്മാരായ റീജ, ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു. അരങ്ങ് 2018ല്‍ വിജയികളായവര്‍ക്ക് പരിപാടിയില്‍ പുരസ്കാരം സമര്‍പ്പിച്ച് ആദരിച്ചു.
