KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവപാര്‍ക്കിനുള്ള രണ്ടാംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍

അടിമാലി: പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച ജൈവപാര്‍ക്കിനുള്ള രണ്ടാംസ്ഥാനം കരസ്ഥമാക്കി അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍. പ്രകൃതിയെ അറിഞ്ഞ് പരിസ്ഥിതി ബോധത്തോടെ വളരാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അംഗണത്തില്‍ ജൈവ ഉദ്യാനവും പരിസ്ഥിതി സംരക്ഷണ പരീക്ഷണ പാര്‍ക്കും നിര്‍മ്മിച്ചിട്ടുള്ളത്. സ്‌കൂളിലെ പ്രധാന അധ്യാപകനായ റ്റി എന്‍ മണിലാലാണ് ജൈവ ഉദ്യാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരത്ത് നടന്ന പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് റ്റി എന്‍ മണിലാല്‍ സ്‌കൂളിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. ജൈവ വൈവിദ്യങ്ങളുടെ കലവറ സ്‌കൂള്‍ അംഗണത്തിലൊരുക്കി പരിസ്ഥിതി സൗഹാര്‍ദപരമായ അന്തരീക്ഷം സ്‌കൂളില്‍ ഒരുക്കാന്‍ സാധിച്ചതായും ഓരേമനസോടെ പ്രവര്‍ത്തിക്കുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായാണ് സ്‌കൂളിന് ഈ അംഗികാരം ലഭിച്ചതെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് വഹിക്കുന്ന സി കെ സിന്ധു പറഞ്ഞു.

പരിസ്ഥിതി ദിനത്തില്‍തന്നെ സംസ്ഥാനതലത്തില്‍ ലഭിച്ച അംഗകാരത്തിന്റെ സന്തോഷത്തിലാണ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും. ജൈവിക സമ്പത്തിനെ എങ്ങനെ നില നിര്‍ത്തണമെന്ന് ഈ സ്‌കൂള്‍ അംഗണത്തില്‍ കാലെടുത്തുവെക്കുന്ന ഓരോരുത്തര്‍ക്കും സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നു എന്നതും ഹൈറേഞ്ചിലെ മറ്റു സ്‌കൂളുകളില്‍ നിന്ന് ഈ സ്‌കൂളിനെ വ്യത്യസ്ഥമാക്കുന്നു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *