KOYILANDY DIARY.COM

The Perfect News Portal

ഗ്രാൻഡ് ചെസ് ടൂർ: കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ​ഗ്രാൻഡ് മാസ്റ്റർ പ്ര​ഗ്നാനന്ദ

.​

ഗ്രാൻഡ് ചെസ് ടൂറിൽ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ​ഗ്രാൻഡ് മാസ്റ്റർ പ്ര​ഗ്നാനന്ദ. യു എസിൽ‌ നടന്ന മത്സരത്തിൽ അമേരിക്കൻ താരം ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തിയാണ് പ്ര​ഗ്നാനന്ദ കന്നി ​ഗ്രാൻഡ് ചെസ് ടൂർ കിരീടം നേടിയത്. തുടക്കത്തിൽ ആറ് പോയിന്റ് പിന്നിലായിരുന്ന പ്ര​ഗ്നാനന്ദ തകർപ്പൻ തിരിച്ചുവരവ് നടത്തിയാണ് കിരീട നേട്ടം സ്വന്തമാക്കിയത്. കിരീട നേട്ടത്തോടൊപ്പം വമ്പൻ സമ്മാനത്തുകയും താരത്തിന് ലഭിക്കും. രണ്ടു ലക്ഷം യു എസ് ഡോളർ ഏകദേശം 1.6 കോടി രൂപയാണ് സമ്മാനത്തുക.

 

ആറ് പോയിന്റ് പിന്നിലായിരുന്ന പ്ര​ഗ്നാനന്ദ രണ്ട് റാപ്പിഡ് ഗെയിമുകളും ജയിച്ചാണ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് ബ്ലിറ്റ്സിൽ ആധിപത്യം സ്ഥാപിച്ചതോടെ പ്ര​ഗ്നാനന്ദ കിരീടം സ്വന്തമാക്കുകയായിരുന്നു. ആദ്യ ക്ലാസിക്കൽ മത്സരത്തിൽ 6-0ത്തിന് പിന്നിലായിരുന്ന പ്ര​ഗ്നാനന്ദ ബുധനാഴ്ച മത്സരം ആരംഭിച്ചപ്പോൾ രണ്ടാമത്തെ ക്ലാസിക്കൽ മത്സരത്തിൽ 3-3ന് സമനില പിടിക്കുകയായിരുന്നു. പിന്നീട് മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നു. അതേസമയം ബ്ലീറ്റ്സ് പോരാട്ടത്തിൽ സമയക്കുറവ് മൂലം പ്ര​ഗ്നാന്ദയ്ക്ക് ഉണ്ടായ പിഴവ് മുതലാക്കാനും ഫാബിയാനോയിക്ക് സാധിച്ചില്ല. റാപ്പിഡ് മത്സരത്തിൽ ലീഡ് നേടിയ പ്രഗ്നാനന്ദ ലീഡ് നഷ്ടമാകാതെ ബ്ലീറ്റ്സ് മത്സരങ്ങളുടെ ഘട്ടം മറികടക്കുകയും ചെയ്തു.

Share news
error: Content is protected !!