KOYILANDY DIARY.COM

The Perfect News Portal

കൗമാരക്കാർക്ക് ഇൻസ്റ്റ​, ഫേസ്ബുക്ക് ഉപയോ​ഗം ഇനി ​ദിവസം രണ്ട് മണിക്കൂർ മാത്രം: കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ

.

18 വയസിന് താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്താൻ മെറ്റ. പ്രതിദിനം ഇനി രണ്ട് മണിക്കൂർ മാത്രം ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും ഉപയോ​ഗിക്കാൻ സാധിക്കുന്ന രീതിയിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക. അടുത്ത ആറു മാസത്തിനകത്ത് അമേരിക്കയിലെ 47 സംസ്ഥാനങ്ങളിലാണ് ഇത് നടപ്പിലാക്കുക.

 

അമേരിക്കയിലെ അറ്റോർണി ജനറൽമാരുടെ കൂട്ടായ്മയുമായുള്ള ഒത്തുതീർപ്പ് വ്യവസ്ഥയുടെ ഭാഗമായാണ് ഈ നീക്കം. ഇതുകൂടാതെ, രാത്രി സമയങ്ങളിൽ കൗമാരക്കാർക്ക് ആപ്പുകൾ ഉപയോ​ഗിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. രാത്രി 12 മണി മുതൽ രാവിലെ 6 മണി വരെയാണ് വിലക്കേർപ്പെടുത്തുക. സ്കൂൾ സമയങ്ങളിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനും മെറ്റ നിയന്ത്രണമേർപ്പെടുത്തും. രാവിലെ 8 മണി മുതൽ വൈകീട്ട് 3 മണി വരെയായിരിക്കും ഇത്.

കൗമാരക്കാർ എന്തു കാണണം എന്നുള്ളത് നിയന്ത്രിക്കാനും ഇനി സാധിക്കും. ആദ്യമായി ഉപയോ​ഗിക്കുമ്പോൾ ഓട്ടോപ്ലേ ഓഫ് ചെയ്തുവെക്കാം. ഇത് അനാവശ്യ കണ്ട​ന്റുകൾ ഇവരുടെ ഇൻസ്റ്റ​ഗ്രാം, ഫേസ്ബുക്ക് ആപ്പുകളിൽ വരുന്നത് തടയും. അപരിചിതരായ ആളുകൾ കുട്ടികളുടെ കണ്ട​ന്റുകൾ കാണുന്നതിനും ഇനി നിയന്ത്രണം വരുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Share news
error: Content is protected !!