KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലായ് 12ന്

.
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ജൂലായ് 12ന് (ഞായറാഴ്ച) നടക്കും. തന്ത്രി മേപ്പാടില്ലം സുബ്രമണ്യൻ നമ്പൂതിരിയുടേയും മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ നേതൃത്ത്വത്തിലാണ് ചടങ്ങുകൾ നടക്കുക. കാലത്ത് 5 മണിക്ക് ഗണപതി ഹോമം, 10 മണിയ്ക്ക് “ദേവന് ഒരടി മണ്ണ് ” എന്ന സമർപ്പണ നിധിയുടെ ഉദ്ഘാടന ചടങ്ങ് നടത്തും.  11 മണിക്ക് നവകം പഞ്ചഗവ്യം, 12 മണിക്ക് ഉച്ചപൂജ, 12.30 മുതൽ പ്രസാദഊട്ട്, വൈകീട്ട് ദീപാരാധന, വിളക്ക് എഴുന്നള്ളിപ്പ്, അത്താഴപൂജ എന്നിവയ്ക് പുറമേ ഭക്തജനങ്ങൾക്ക് വിശേഷാൽ പ്രതിഷ്ഠാദിന വഴിപാടുകളും നടത്താവുന്നതാണ്. 
     
Share news
error: Content is protected !!