ചായയോ, കാപ്പിയോ ഏതാണ് മഴക്കാലത്ത് നല്ലത്?
.
ചായയും കാപ്പിയും ഇഷ്ടമല്ലാത്തവർ കുറവാണ് അല്ലെ? പ്രത്യേകിച്ച് മഴ കാലത്ത്. എന്നാൽ ഇവയിൽ ഏതാണ് മഴക്കാലത്ത് നല്ലതെന്ന നിങ്ങൾക്കറിയാമോ. വിദഗ്ധരുടെ അഭിപ്രായത്തിൽ ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വേണം പാനീയങ്ങൾ തെരഞ്ഞെടുക്കാൻ. മഴക്കാലത്ത് വരാൻ സാധ്യതയുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും തൊണ്ടവേദന ശമിപ്പിക്കാനും ചായയാണ് കൂടുതൽ മികച്ചത്.

പ്രത്യേകിച്ച് ഇഞ്ചി, തുളസി, ഗ്രാമ്പൂ എന്നിവ ചേർത്ത മസാല ചായയോ. ഗ്രീൻ ടീയോ കുടിക്കുമ്പോൾ രോഗപ്രതിരോധ ശേഷി കൂട്ടുന്നു. ചായയിൽ കഫീന്റെ അളവ് കുറവായതിനാൽ ഇത് ശരീരത്തിന് ശാന്തതയും ആശ്വാസവുമാണ് നൽകുന്നത്. മടുപ്പ് മാറ്റി പെട്ടെന്ന് ഉണർവും ഊർജ്ജവും ലഭിക്കാൻ കാപ്പിയാണ് നല്ലത്. കാപ്പിയിൽ ചായയേക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ കാപ്പി അമിതമായി ഉപയോഗിച്ചാൽ അത് ചിലരിൽ അസിഡിറ്റിക്കും ഉറക്കക്കുറവിന് കാരണമാകുന്നു.

ചായയും കാപ്പിയും ഇഷ്ടമില്ലാത്തവർക്ക് ഹെർബൽ ചായകൾ തിരഞ്ഞെടുക്കാം. ചായയും കാപ്പിയും ശരീരത്തിന് ജലാംശം നൽകുമെങ്കിലും, ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളം കൂടി കുടിക്കുന്നത് നല്ലതാണ്. കാപ്പിയും ചായയും മിതമായ ശീലമാക്കുന്നത് മഴക്കാലത്ത് നല്ലത്.




