വടകര കൈനാട്ടിയില്‍ ബസ് കാറിലിടിച്ചു

വടകര: കൈനാട്ടിയില്‍ ബസ് കാറിലിടിച്ചു. കാറിലുണ്ടായിരുന്ന നാലുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8.15 ന് ആയിരുന്നു അപകടം. കോഴിക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മസാഫി എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് നാദാപുരത്തേക്ക് വരുന്ന ഇന്നോവ കാറിനെ പുറകില്‍ നിന്ന് ഇടിക്കുകയായിരുന്നു.
കാര്‍ സൈഡ് സ്റ്റമ്പ് തെറിച്ച് നാലടി താഴ്ചയിലേക്ക് ചരിഞ്ഞു. കാറില്‍ ഉണ്ടായിരുന്ന നാദാപുരം സ്വദേശികളായ അബ്ദുള്ള, മാമി, പാത്തു, സൂഫി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അബ്ദുള്ളയാണ് കാര്‍ ഓടിച്ചിരുന്നത്. കോഴിക്കോട് ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്തു വരികയായിരുന്നു.

രണ്ട് ബസ്സുകള്‍ തമ്മിലുള്ള മത്സരപ്പാച്ചിലാണ് അപകട കാരണം. ഓവര്‍ടേക്ക് ചെയ്ത ബസ് കാറിന്റെ പുറകില്‍ പോയി ഇടിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഒരു മരത്തില്‍ കാര്‍ ചരിഞ്ഞു നിന്നത് കൊണ്ടാണ് കൂടുതല്‍ അപകടങ്ങള്‍ ഒഴിവായത്. ഉടന്‍തന്നെ സംഭവസ്ഥലത്ത് പോലീസ് എത്തി.

