KOYILANDY DIARY.COM

The Perfect News Portal

പണ്ടാട്ടിയെ ” ചപ്പുകെട്ട് ” വരവേൽക്കാൻ കൊരയങ്ങാട് തെരു ഒരുങ്ങി

.

കൊയിലാണ്ടി: പണ്ടാട്ടിയെ വരവേൽക്കാൻ കൊരയങ്ങാട് തെരു ഒരുങ്ങി. വിഷു നാളിൽ നടക്കുന്ന പണ്ടാട്ടി വരവ് (ചപ്പുകെട്ട്) ഇന്നും കൊണ്ടാടുന്നു. ഉത്തര കേരളത്തിലെ പത്മശാലിയ സമുദായം പൗരാണിക കാലം മുതൽ ആചരിച്ചു വരുന്ന തനതായ ചടങ്ങുകളിലൊന്നാണ് “പണ്ടാട്ടി വരവ് “. ശിവ പാർവതിമാർ വേഷപ്രഛന്നരായി തങ്ങളുടെ പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ എത്തുന്നതാണ് ഐതിഹ്യം. വിഷു ദിവസം വൈകുന്നേരമാണ് ഈ ആഘോഷം, ഗണപതി ക്ഷേത്രത്തിൽ നിന്നും സഹായിയോടൊപ്പമാണ്പുറപ്പെടുക. ആദ്യം കാരണവരുടെ വീടുകളിൽ കയറിയശേഷം മറ്റു വീടുകളിൽ കയറിയിറങ്ങും.

ഉണങ്ങിയ വാഴയിലകൊണ്ട് വേഷം ധരിച്ച് തലയിൽ കിരീടം, വെള്ളരി വട്ടത്തിൽ മുറിച്ച് ചെവിയിൽ തൂക്കും, ചികിരി കൊണ്ട് മീശയും വെക്കും, പണ്ടാട്ടി വരുമ്പോഴെക്കും വീട് അടിച്ച് തെളിച്ച്, പുൽപായയും, നിലവിളക്കും, വെള്ളരിയും, നാളികേരവും, ക്ഷേത്രത്തിൽ നിന്നും, അപ്പവും വെച്ചാണ്  സ്വീകരിക്കുക. പടക്കം പൊട്ടിക്കലും ഉണ്ടാവും.

Advertisements

പണ്ടാട്ടിയോടൊപ്പം സഹായിയും ആബാലവൃദ്ധം ജനങ്ങളും വീടുകളിൽ കയറിയാൽ ചക്കക്കായ് കൊണ്ടുവാ, മാങ്ങാ കായ് കൊണ്ടു വാ, ചക്കെം മാങ്ങേം കൊണ്ടുവാ എന്ന് ഉച്ചത്തിൽവിളിക്കും, കൂടെയുള്ളവർ ഏറ്റുചൊല്ലം, വീടുകളിൽ നിന്നും ഇറങ്ങുമ്പോൾ ചാക്കിൽ ശേഖരിക്കാനായി കൂടെ പണ്ടാരം എന്ന സഹായി ഉണ്ടാവുഎല്ലാ വീടുകളിലും കയറിയിറങ്ങി ക്ഷേത്രത്തിൽ തന്നെ തിരിച്ചെത്തി സമാപിക്കും.

Share news
error: Content is protected !!