സ്വർണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 81,600 രൂപ

സ്വർണ്ണവിലയിൽ ഈ ആഴ്ച വമ്പൻ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ റെക്കോർഡ് നിരക്കിൽ ആണ് സ്വർണവില. സര്‍വകാല റെക്കോര്‍ഡില്‍ സ്വർണം എത്തിയ ദിവസങ്ങളായിരുന്നു ഇത്. പവന് 81,600 രൂപയാണ് ഇന്നത്തെ വില. ഇന്നലത്തേതിൽ നിന്നും പവന് 560 രൂപയാണ് വർധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 70 രൂപ വർധിച്ച് 10,200 രൂപയായി. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു.

രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് റെക്കോർഡ് വില വര്‍ധനയ്ക്ക് കാരണമായത്. കല്യാണ സീസൺ കൂടി ആയ ഈ സമയം സ്വർണ വിലയിൽ ഉണ്ടായ ഈ കുതിപ്പ് ആഭരണപ്രിയരെയും വിവാഹാവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരെയും നിരാശരാക്കുകയാണ്.

