സ്വാതന്ത്ര്യ ദിനത്തിൽ വർണ്ണ കൂടാരം പരിപാടിയുമായി കുറിഞ്ഞി താര ലൈബ്രറി

പയ്യോളി: കുറിഞ്ഞി താര പൊതുജന വായനശാല ബാലവേദി അംഗങ്ങൾക്കും വനിതാ വേദി മെമ്പര്‍ മാർക്കും സ്വാതന്ത്ര്യദിനത്തിൽ വർണ്ണകൂടാരം പരിപാടി ഒരുക്കി. വിദ്യാഭ്യാസസ്റ്റാൻഡിം ഗ് കമ്മിറ്റി ചെയർമാൻ പി.എം. റിയാസ്. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.എം അഷറഫ് പുത്തൻ മരച്ചാലിൽ അധ്യക്ഷത വഹിച്ചു. ബാലവേദി മെന്‍റര്‍ പി.എം. ഹൈറുന്നീസ്സ, പ്രഭാത് മാസ്റ്റർ എന്നിവർ സംസാരിച്ചു. എം.ഡി.എസ് പ്രസിഡണ്ട് റുഖിയ സംസാരിച്ചു. പ്രശസ്ത നാടക നടൻ ജയൻ മൂരാട് അവതരിപ്പിച്ച “ജീവിതമാണ് ലഹരി” എന്ന് ഏകാംഗ നാടകം ശ്രദ്ധേയമായി
