സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്; പവന് 73,840 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്. 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9,230 രൂപയായി. ജൂൺ 20 ലെ സ്വർണവിലയിൽ 200 രൂപയുടെ വർധനവ് ഉണ്ടായിരുന്നു. അതിനുശേഷം രണ്ട് ദിവസം വില മാറ്റമില്ലാതെ തുടർന്ന്. ഇതിന് ശേഷമാണ് ഇന്ന് ഉണ്ടായ നേരിയ ഇടിവ്.

സ്വർണ വില ജൂൺ 16ന് വർധിച്ചെങ്കിലും 17ന് കുറഞ്ഞിരുന്നു. പിന്നീട്, 18നും 19നും വർധിക്കുകയും ഇന്നലെ കുറയുകയും ചെയ്തു. ജൂൺ 13ന് മാത്രം സ്വര്‍ണത്തിന് 1,560 രൂപ കൂടിയിരുന്നു. ഇറാനെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയ ഘട്ടത്തിലായിരുന്നു വില വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും വലിയ സ്വര്‍ണ വില 14ാം തീയതിയിലെ 74,560 രൂപയായിരുന്നു.
