പട്ടികജാതി ക്ഷേമസമിതി വെള്ളിയാഴ്ച കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തുന്നു

കൊയിലാണ്ടി: പട്ടികജാതി ക്ഷേമസമിതി നേതൃത്വത്തിൽ വെള്ളിയാഴ്ച കൊയിലാണ്ടി താലൂക്ക് ഓഫീസ് മാർച്ച് നടത്തുന്നു. അടിസ്ഥാനരഹിതമായ കാരണങ്ങൾ നിരത്തി ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുന്ന ചില റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് “ജാതി സർട്ടിഫിക്കറ്റ് ഔദാര്യമല്ല അവകാശമാണ്” എന്ന മുദ്രാവാക്യവുമായാണ് നാളെ സംസ്ഥാനവ്യാപകമായി നടക്കുന്ന താലൂക്ക് ഓഫീസ് മാർച്ചിന്റെ ഭാഗമായി കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് പി കെ എസ് നേതൃത്വത്തിൽ മാർച്ച് നടത്തുന്നത്.
.

.
രാവിലെ 10 മണിക്ക് മിനി സിവിൽ സ്റ്റേഷന് മുന്നിൽ സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് മാർച്ച് ഉദ്‌ഘാടനം ചെയ്യും. പി കെ എസ് സംസ്ഥാനകമ്മിറ്റി അംഗം ഷാജി തച്ചയിൽ, ജില്ലാവൈസ്പ്രസിഡന്റ് പി വി അനുഷ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകും.
